ഈ രണ്ടു രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇനി ആധാര്‍ കയ്യില്‍ കരുതാം

adhar-card

ന്യൂഡല്‍ഹി : 15 വയസില്‍ താഴെയുള്ളവര്‍ക്കും 65 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇനി ആധാര്‍കാര്‍ഡ് യാത്രാ രേഖയായി ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യമാണ് ഭൂട്ടാന്‍, നേപ്പാള്‍ എന്നിവ.എന്നാല്‍ ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇലക്ഷന്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി കയ്യില്‍ കരുതണമായിരുന്നു.

ഈ ലിസ്റ്റില്‍ സമീപകാലത്ത് വരെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ നേപ്പാളിലും ഭൂട്ടാനിലും യാത്രരേഖയായി ആധാര്‍ ഉപയോഗിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്.

ആധാര്‍ പ്രയോജനപ്രദമെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. അഞ്ചംഗ ബെഞ്ചില്‍ മൂന്നു പേര്‍ക്ക് ഒരേ നിലപാട് തന്നെയായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി വിധി വായിച്ചത് ജസ്റ്റിസ് എകെ സിക്രിയാണ്. 40 പേജുള്ള വിധി പ്രസ്താവമാണ് സിക്രി വായിച്ചത്. ആധാര്‍ വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്നും ആധാര്‍വിവരശേഖരണം പിഴവില്ലാത്തതാണെന്നും ജസ്റ്റിസ് എകെ സിക്രി പറഞ്ഞു.

Top