ഇന്ത്യക്കാര്‍ മാസ്ക് ധരിക്കേണ്ട സ്ഥിതി ഒഴിവായത് മോദി വാക്സീൻ ഉറപ്പാക്കിയതിനാൽ : ജെപി നദ്ദ

ഉഡുപ്പി: രാജ്യത്ത് ഇപ്പോൾ മാസ്ക് ധരിക്കേണ്ട സ്ഥിതി ഇല്ലാത്തത് പ്രധാനമന്ത്രി വാക്സീൻ ഉറപ്പാക്കിയതു കൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. അമേരിക്കയിൽ ജോ ബൈഡൻ ഇപ്പോഴും മാസ്ക് ധരിക്കുന്നത് അമേരിക്കയിൽ 67 ശതമാനം പേർക്ക് മാത്രമാണ് വാക്സീൻ കിട്ടിയത് എന്നതിനാലാണെന്നും ജെപി നദ്ദ പറഞ്ഞു. ക‍ർണാടകയിലെ ഉഡുപ്പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ജെപി നദ്ദ ഇങ്ങനെ പറഞ്ഞത്.

നിങ്ങൾ മാസ്ക് ധരിക്കുന്നില്ല, എല്ലാവരും അടുത്തടുത്ത് ഇരിക്കുന്നു, എന്തുകൊണ്ടാണ് ഇതൊക്കെ ഇവിടെ മാത്രം സാധ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ 220 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തതു കൊണ്ടാണിത്. മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന കേന്ദ്രസ‍ർക്കാർ നിർദേശം ഇപ്പോഴും നിലനിൽക്കുമ്പോഴാണ് നദ്ദയുടെ പരാമർശം.

Top