സൗദിയിൽ പിടിയിലായ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

റിയാദ് : സൗദിയിൽ നിയമലംഘനത്തിനു പിടിയിലായി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ആറ് മലയാളികൾ ഉൾപ്പെടെ 252 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു.

ഇതിൽ 188 പേർ റിയാദിലെയും 64 പേർ ദമാമിലെയും തർഹീലിൽ നിന്നുള്ളവരാണ്. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നു കോവിഡ് കാലത്ത് തർഹീലിൽ നിന്ന് 5000ത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

Top