ഗള്‍ഫിലെ വിവാഹമോചന കേസുകളില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

court

റിയാദ്‌: ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

വിദേശരാജ്യങ്ങളിലെ കോടതിവിധികള്‍ക്ക് ഇന്ത്യയിലും നിയമസാധുതയുള്ളത് വിവാഹമോചനത്തിന് ഗള്‍ഫ് കോടതികളെ സമീപിക്കുന്ന പ്രവണതയ്ക്കും വഴിവയ്ക്കുന്നു.

പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഗള്‍ഫില്‍ ഒട്ടും പിറകിലല്ലെന്നതാണ്.

ഓണ്‍ലൈന്‍ മുഖേന കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും കാരണം ഗള്‍ഫ് കോടതികളെ സമീപിക്കാനാണ് പ്രവാസികള്‍ക്കും കൂടുതല്‍ താല്‍പര്യം.

ആദ്യം കൗണ്‍സലിങ്ങ് നടത്തുന്ന രീതിയാണ് യു.എ.ഇയില്‍ ഉള്ളത്. എന്നാല്‍ ഒത്തുപോകാന്‍ പറ്റില്ലെന്ന് ബോധ്യമായാല്‍ വ്യക്തി നിയമങ്ങളുടെയും ഹിന്ദു വിവാഹനിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്യും.

എന്നാല്‍, കോടതിയുടെ വിധിപ്പകര്‍പ്പിന് ഇന്ത്യന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അംഗീകാരം ലഭിക്കുകയും വേണം.

Top