ഇന്ത്യൻ നാവികസേനയെ പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ റിയർ അഡ്മിറൽ

ന്ത്യൻ നാവികസേനയുടെ കരുത്തിനെ പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ റിയർ  അഡ്മിറൽ ജാക്വിസ് ഫയാർഡ് . പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് അസാമാന്യ കരുത്തുണ്ടെന്നാണ് ഫ്രഞ്ച് നാവികസേനാ അഡ്മിറലിന്റെ വിശകലനം. ക്വാഡ് സഖ്യത്തിനൊപ്പം സംയുക്ത അഭ്യാസത്തിനായി കൊച്ചിയിലെത്തിയ റിയർ അഡ്മിറൽ ജാക്വിസ് ഫയാർഡാണ് ഇന്ത്യൻ നാവികസേനയെ പ്രശംസിച്ചത്.

‘ഇന്ത്യൻ നാവികസേനയുടെ കരുത്ത് രണ്ടു ദിവസമായി കണ്ടുകൊണ്ടിരിക്കുകയാണ്. മികച്ച സൈനികരാണ് നാവികസേനയുടേത്. ഒപ്പം ലോകത്തിലെ ഏറ്റവും അത്യാധുനികമായ സന്നാഹങ്ങളുമായി ഇന്ത്യൻ നാവിക സേന മൂന്ന് കടൽ മേഖലയിലും കരുത്തോടെ നിൽക്കുന്നത് സമാനതകളില്ലാത്ത സൈനിക പാടവമാണ്. പസഫിക് മേഖലയിൽ ഇന്ത്യയുടെ കരുത്ത് വിവരിക്കുന്നതിന് അപ്പുറമാണ്. ഈ മേഖലയിലെ രാജ്യങ്ങൾക്ക് ഇന്ത്യയോളം സുരക്ഷ നൽകാൻ പറ്റുന്ന മറ്റൊരു രാജ്യമില്ല.’ റിയർ അഡ്മിറൽ ജാക്വിസ് ഫയാർഡ് പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ എല്ലാ സമുദ്രമേഖലകളും സ്വതന്ത്രമാക്കപ്പെടണമെന്നതാണ് ഫ്രഞ്ച് നയം. അതിനായി ഫ്രാൻസ് എപ്പോഴും ലോകശക്തികൾക്കൊപ്പമാണ്. രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസവും ശത്രുതയും സമുദ്രമേഖലകളെ ബാധിക്കരുത്. ഇത്തരം വിഷയങ്ങളിൽ നാവികസേനകൾക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്നും റിയർ അഡ്മിറൽ ജാക്വിസ് ഫയാർഡ് വ്യക്തമാക്കി.

Top