ലോകകപ്പ് ഹോക്കിയില്‍ നിന്നും ഇന്ത്യ സെമി കാണാതെ പുറത്ത്

ലോകകപ്പ് ഹോക്കിയില്‍ നിന്നും ഇന്ത്യ സെമി കാണാതെ പുറത്ത്. നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. നെതര്‍ലാന്‍ഡിനെതിരെ തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും, പിന്നീട് മത്സരം കൈവിട്ട് പോവുകയായിരുന്നു.

കളിയുടെ 12ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ആകാശ്ദീപ് സിംഗിലൂടെ ഗോളാക്കി മാറ്റി മികച്ച തുടക്കമിട്ട ഇന്ത്യക്ക് പക്ഷേ, നെതര്‍ലാന്‍ഡിന്റെ തിയറി ബ്രിങ്ക്മാനിലൂടെ 15ാം മിനിറ്റില്‍ തന്നെ മറുപടി ഗോള്‍ ലഭിച്ചു.

മത്സരത്തിന്റെ അന്‍പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി അവസരം ഗോളാക്കി മാറ്റിയ നെതര്‍ലാന്‍ഡ് ലീഡ് ഉയര്‍ത്തി ഒടുവില്‍ വിജയമുറപ്പിക്കുകയായിരുന്നു. അല്‍ഫോന്‍സ് വീര്‍ഡനാണ് ഡച്ച് പടയുടെ വിജയ ഗോള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ ഇന്ത്യ പൊരുതിയെങ്കിലും, പ്രതിരോധം ശക്തമാക്കിയ നെതര്‍ലാന്‍ഡ് മുന്നേറ്റങ്ങളെ തടഞ്ഞിട്ടു. സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയെ ആണ് നെതര്‍ലാന്‍ഡ് നേരിടുന്നത്.

Top