ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലം; എഫ്പിഐ ഇന്ത്യന്‍ വിപണികളില്‍ അറ്റ വില്‍പ്പനക്കാരായി തുടരുന്നു

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനിടെ യുഎസും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ആഭ്യന്തര, ആഗോള ഘടകങ്ങള്‍ മൂലം ജൂലൈയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണികളില്‍ അറ്റ വില്‍പ്പനക്കാരായി തന്നെ തുടരാന്‍ കാരണമായി.

വിദേശ നിക്ഷേപകര്‍ 2,336 കോടി രൂപ ഇക്വിറ്റികളില്‍ നിക്ഷേപിച്ചെങ്കിലും 2,422 കോടി രൂപ ഡെറ്റ് വിഭാഗത്തില്‍ നിന്ന് പിന്‍വലിച്ചതായി ജൂലൈ ഒന്ന് മുതല്‍ 24 വരെയുളള കാലയളവിലെ ഡിപ്പോസിറ്ററി ഡേറ്റ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിപണികളില്‍ നിന്ന് ഇക്കാലയളവില്‍ മൊത്തം 86 കോടി രൂപ പുറത്തേക്ക് പോയതായാണ് സൂചന.

ഇന്ത്യന്‍ വിപണികളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് എഫ്പിഐകള്‍ ജാഗ്രത പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും ദുര്‍ബലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top