ഹോളി ആഘോഷിച്ച് ക്രിക്കറ്റ് താരങ്ങള്‍; ആരാധകര്‍ക്ക് ആശംസയും

മുംബൈ: ഇന്ത്യയുടെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയാണ്. ധരംശാലയില്‍ വച്ച് 12ന് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് ആരംഭിക്കാനിരിക്കുന്നത്.

ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ടീം ഇപ്പോള്‍ ഇടവേളയിലാണ്. താരങ്ങള്‍ എല്ലാം ഹോളി ആഘോഷിക്കുന്ന ഫോട്ടോ ആണിപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പല താരങ്ങളും ആരാധകര്‍ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പാണ്ഡ്യ സഹോദരന്മാര്‍, ശിഖര്‍ ധവാന്‍, മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Top