ഇന്ത്യന്‍ 2 ന്റെ ചിത്രീകരണത്തിനിടെ അപകടം: കമല്‍ ഹാസന് ഹാജരാകാന്‍ നിര്‍ദേശം

ചെന്നൈ: ഇന്ത്യന്‍ 2 ന്റെ ചിത്രീകരണത്തിനിടെയുണ്ടായ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ടു നേരിട്ടു ഹാജരാകാന്‍ നടന്‍ കമല്‍ ഹാസന് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. ചെവ്വാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. സംവിധായകന്‍ ഷങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയ്ക്കു സമീപം നസ്രത്ത്‌പേട്ടില്‍ നടന്ന ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണു അസിസ്റ്റന്റ് ഡയറക്ടറുള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്.

നേരത്തെ, മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന കമല്‍ ഹാസന്റെ ആവശ്യം തള്ളി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നു നിര്‍മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷന്‍സ് തുറന്നടിച്ചു.

Top