ഇന്ത്യന്‍ 2 ന്റെ സൈറ്റിലെ അപകടം: ക്രെയിന്‍ ഓപ്പറേറ്റര്‍ അറസ്റ്റില്‍

ചെന്നൈ: കമല്‍ ഹാസന്‍ നായകനായ ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനാണ് അറസ്റ്റിലായത്. ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന കാരണത്തിലാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. ബുധനാഴ്ചരാത്രി ഒന്‍പതരയോടെയായിരുന്നു ലൊക്കേഷനിലെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് നടന്‍ കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

Top