ഇന്ത്യന്‍ വനിതാ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം മാറ്റിവെച്ചേക്കും

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം മാറ്റിവെച്ചേക്കും. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന പശ്ചാത്തലത്തില്‍ മെല്‍ബണിലും സിഡ്‌നിയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. പര്യടനം മുഴുവനായി മാറ്റിവച്ചില്ലെങ്കിലും മെല്‍ബണിലും സിഡ്‌നിയിലും നടക്കേണ്ട മത്സരങ്ങളെങ്കിലും മാറ്റിവെക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

‘സിഡ്‌നിയിലെയും മെല്‍ബണിലെയും കൊവിഡ് ലോക്ക്ഡൗണിനാലും അതിര്‍ത്തികള്‍ അടച്ചതിനാലും ഇവിടെ മത്സരങ്ങള്‍ നടത്തുക ബുദ്ധിമുട്ടാവും. എപ്പോള്‍, എങ്ങനെ ഈ മത്സരങ്ങള്‍ നടത്താനാവുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചനടത്തുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവും.”- ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ടീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിചിതരായ താരങ്ങള്‍ക്കൊപ്പം മൂന്ന് പുതുമുഖങ്ങള്‍ കൂടി ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 18 അംഗങ്ങള്‍ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജും 17 താരങ്ങള്‍ അടങ്ങിയ ടി-20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും.

 

Top