ഇന്ത്യന്‍ വനിതാ ടീം ബംഗ്ലാദേശിലെത്തി; 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും

രിമിത ഓവര്‍ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ വനിതാ ടീം ബംഗ്ലാദേശിലെ ധാക്കയിലെത്തി. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തില്‍ കളിക്കുക. ബിസിസിഐ തന്നെ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഈ കാര്യം പങ്കുവച്ചു. ഈ മാസം 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. ഹര്‍മന്‍പ്രീത് കൗര്‍ ആണ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണി ടി-20 ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ആദ്യമായാണ് കേരളത്തില്‍ നിന്നൊരു വനിതാ താരം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത്. കേരള ജൂനിയര്‍, സീനിയര്‍ ടീമുകള്‍ക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചു. 24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടയാണ് താരം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

സ്മൃതി മന്ദന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി, അമന്‍ജോത് കൗര്‍, സബ്ബിനേനി മേഘ്‌ന, പൂജ വസ്ട്രകാര്‍, മേഘ്‌ന സിങ്, അഞ്ജലി സര്‍വാനി, മോണിക പട്ടേല്‍, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി എന്നിവരാണ് മറ്റ് ഇന്ത്യന്‍ വനിതാ ടീം അംഗങ്ങള്‍.

Top