കേരളത്തിന് ചരിത്രവിജയം; വനിതാ ലീഗിൽ ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്‍മാര്‍

ബെംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്‍മാര്‍. ഫൈനലില്‍ മണിപ്പൂരി ക്ലബ്ബ് ക്രിപ്‌സയെ (32) തോല്‍പ്പിച്ചാണ് കേരള ടീം കിരീടം സ്വന്തമാക്കിയത്. പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി തുടങ്ങിയവരാണ് കേരളത്തിനായി മികച്ച പ്രകടം കാഴ്ചവച്ചത്.

ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവിയും പിന്നീട് മത്സരത്തിന്റെ 25-ാം മിനിറ്റില്‍ കമലാ ദേവിയും 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി തുടങ്ങിയവരാണ് കേരള ടീമിനായി ഗോള്‍ നേടിയത്. പി.വി. പ്രിയയാണ് ടീമിന്റെ പരിശീലക.

ക്രിപ്‌സയ്ക്കായി ഗോള്‍ നേടിയത് ക്യാപ്റ്റന്‍ ദങ്‌മെയ് ഗ്രെയ്‌സ്, രത്തന്‍ബാല ദേവി തുടങ്ങിയവരാണ്.

കേരളത്തില്‍ നിന്ന് ഒരു ടീം ആദ്യമായാണ് വനിതാ ലീഗില്‍ കിരീടം ചൂടുന്നതെന്ന ഇരട്ടിമധുരവും ഈ വിജയത്തിനുണ്ട്.

Top