ഇന്ത്യന്‍ വനിതകള്‍ക്ക് ഐ.ടി പരിശീലനം നല്‍കി ഗൂഗിളിന്റെ വിമന്‍ എന്‍ജിനിയേഴ്സ് പദ്ധതി

ന്ത്യന്‍ വനിതകള്‍ക്ക് ഐ.ടി പരിശീലനം നല്‍കി ഗൂഗിള്‍. വിമന്‍ എന്‍ജിനിയേഴ്സ് (ഡബ്‌ള്യു.ഇ) എന്ന പദ്ധതിയിലൂടെയാണ് ഗൂഗിള്‍ വനിതകള്‍ക്ക് ഐ.ടി പരിശീലനം നല്‍കുന്നത്. മൂന്നു വര്‍ഷത്തിനകം 600 വനിതാ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗൂഗിളിന്റെ സഹകരണത്തോടെ ടാലന്റ് സ്പ്രിന്റാണ് ഐ.ടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഐ.ടി വിദ്യാര്‍ത്ഥിനികളില്‍ നിന്നും മത്സര പരീക്ഷകളിലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുക. ഒരു വര്‍ഷത്തെ പഠനകാലയളവില്‍ 100% സ്‌കോളര്‍ഷിപ്പും ഒരുലക്ഷം രൂപ വാര്‍ഷിക സ്റ്റൈപ്പന്റും ലഭിക്കും.

ഐ.ടി കോളേജുകളില്‍ മൂന്നാംവര്‍ഷവും നാലാംവര്‍ഷവും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാനാവുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗൂഗിളില്‍ ജോലിയും ലഭിക്കും.

Top