ഇന്ത്യന്‍ വനിത ഹോക്കി ടീമിനു കൊറിയന്‍ പര്യടനത്തില്‍ രണ്ടാം ജയം

indian-hockey-team

കൊറിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിനു തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 3-2 എന്ന സ്‌കോര്‍ ലൈനില്‍ ഇന്ത്യ വിജയത്തിലെത്തി. ആദ്യ മത്സരത്തില്‍ 1-0 നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

അഞ്ചാം മിനുട്ടില്‍ പൂനം റാണിയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 27ാം മിനുട്ടില്‍ ഇന്ത്യയുടെ നായിക റാണി ഇന്ത്യയ്ക്ക് വീണ്ടും ഗോള്‍ നേടുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ടുകള്‍ക്കകം കൊറിയ വീണ്ടും ഇന്ത്യയ്‌ക്കൊപ്പമെത്തിയിരുന്നു എന്നാല്‍ ഇന്ത്യയ്ക്കായി ഗുര്‍ജീത്ത് കൗര്‍ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ലീഡ് നേടി.

Top