ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇടക്കാല കോച്ചായി രമേശ് പവാര്‍

ramesh-pawar

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇടക്കാല കോച്ചായി മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ താരം രമേശ് പവാര്‍. വനിതാ ക്രിക്കറ്റ് കോച്ചായിരുന്ന തുഷാര്‍ ആരോത് രാജിവെച്ച സാഹചര്യത്തിലാണ് രമേശിനെ പുതിയ കോച്ചായി നിയമിച്ചിരിക്കുന്നത്.

ജൂലൈ 25 മുതല്‍ ബംഗളൂരുവില്‍ ആരംഭിക്കുന്ന ക്യാമ്പില്‍ പവാര്‍ എത്തും. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന പുതിയ ചുമതലയില്‍ സന്തുഷ്ടവാനാണെന്നും, വനിതാ ടീമിനായി തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും രമേശ് അറിയിച്ചു. ഞായറാഴ്ചയാണ് ഇടക്കാല കോച്ചായി കൊണ്ടുള്ള ബി സി സി ഐ യുടെ ഉത്തരവ് പവാറിന് ലഭിക്കുന്നത്.

ചില വ്യക്തിപരമായ കാരണങ്ങളാലാണ് മുന്‍ വനിതാ ടീം കോച്ച് തുഷാര്‍ രാജിവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി സി സി ഐ പുതിയ വനിതാ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷകള്‍ വിളിച്ചിട്ടുണ്ട്. ജൂലൈ 20നാണ് അതിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി.

Top