ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍ ഫീൽഡിലേക്ക്

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എമി ജോണ്‍സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിച്ചു. അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ദയാലന്‍ ഹേമലത, ജുലന്‍ ഗോസ്വാമി, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ് ഇവരാണ് ഇന്ന് ഇന്ത്യക്കായി ഇറങ്ങുന്നത്.

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, എമ്മ ലാംപ്, സോഫിയ ഡങ്ക്‌ളി, അലിസ് കാപ്‌സി, ഡാനിയേല വ്യാട്ട്, എമി ജോണ്‍സ്, ഫ്രേയ കെംപ്, സോഫി എക്ലെസ്റ്റോണ്‍, ചാര്‍ലോട്ട് ഡീന്‍, കേറ്റ് ക്രോസ്, ഫ്രേയ ഡേവിസ്.

Top