അര്‍ജന്റീന പര്യടനത്തിനായി പുറപ്പെട്ട് ഇന്ത്യന്‍ വനിത ഹോക്കി ടീം

ന്യൂഡല്‍ഹി: റാണി രാംപാൽ നയിക്കുന്ന ഇന്ത്യന്‍ വനിത ഹോക്കി സംഘം അര്‍ജന്റീന പര്യടനത്തിനായി ബ്യൂണസ് ഐറിസിലേക്ക് യാത്ര തിരിച്ചു. കോവിഡ് 19  കാരണം ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വനിതാസംഘം ഒരു വിദേശ പര്യടനത്തിനായി ഇറങ്ങുന്നത്. 25 അംഗങ്ങളുള്ള വനിതാസംഘം ജനുവരി 17 മുതല്‍ 31 വരെയാണ് അര്‍ജന്റീനയുമായി ഏറ്റുമുട്ടുക.

അര്‍ജന്റീന ജൂനിയര്‍ വനിതാടീമുമായി ജനുവരി 17, 19 തീയതികളില്‍ ഇന്ത്യന്‍ ടീം മത്സരിക്കും. പിന്നീട് അര്‍ജന്റീന ബി ടീമുമായും ഇന്ത്യ മത്സരിക്കും. അതിനുശേഷമാണ് അര്‍ജന്റീന വനിതാസംഘവുമായി ഇന്ത്യ മാറ്റുരയ്ക്കുക. സീനിയര്‍ ടീമുമായി ജനുവരി 26, 28, 30, 31 തീയ്യതികളില്‍ ഇന്ത്യ മത്സരിക്കും. മത്സരത്തിനു മുന്‍പായി ഇന്ത്യന്‍ താരങ്ങള്‍ അര്‍ജന്റീനയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയും. സവിതയാണ് വൈസ് ക്യാപ്റ്റന്‍.

Top