ഷില്ലോംഗ്: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും മേഘാലയ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിന് ഇന്ന് തുടക്കമാകും. ഷില്ലോങ്ങില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ ക്ലബായ ഗോകുലം എഫ് സി റൈസിംഗ് സ്റ്റുഡന്റസിനെ നേരിടും.
ഏഴ് ടീമുകളാണ് മത്സരിക്കുന്നത്. ഈസ്റ്റേണ്‍ സ്‌പോര്‍ടിംഗ്, റൈസിംഗ് സ്റ്റുഡന്റ്‌സ് ക്ലബ്, സേതു എഫ് സി, KRYHPSA, ഇന്ത്യന്‍ റഷ് സോക്കര്‍ ക്ലബ്, ഇന്ദിരാഗാന്ധി അക്കാദമി, ഗോകുലം എന്നീ ടീമുകളാണ് ഇത്തവണ വനിതാ ഐ ലീഗിന് ഉള്ളത്.
ലീഗിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിംഗ് യൂണിയന്‍, ഇന്ദിരാഗാന്ധി അക്കാദമി ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എഡ്യുക്കേഷനെ നേരിടും. ഏപ്രില്‍ 15നാകും ഫൈനല്‍ നടക്കുക.


