ദുബായ് വിമാനത്താവളത്തില്‍ യുവതിക്ക് സുഖപ്രസവം; സഹായവുമായി പൊലീസുകാരി

ദുബായ്: ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്തളത്തില്‍ സുഖപ്രസവം. വിമാനത്താവളത്തില്‍ വെച്ച് പ്രസവ വേദന വന്ന യുവതിക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്താലാണ് സുഖപ്രസവം നടന്നത്.

ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് അവസരോചിതമായി ഇടപെട്ട് യുവതിയെ സഹായിച്ചത്. യുവതിക്ക് പെട്ടന്ന് പ്രസവ വേദന വന്നതോടെ ആശുപത്രിയിലെത്തിക്കാന്‍ സമയമില്ലാതാകുകയും ഹനാന്‍ ഉടന്‍ തന്നെ യുവതിയെ വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ച് പ്രസവമെടുക്കുകയുമായിരുന്നു.

പ്രസവിച്ച സമയത്ത് കുഞ്ഞ് ശ്വാസം കിട്ടാതെ മോശം അവസ്ഥയിലായിരുന്നു. ഹനാന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കൃത്രിമശ്വാസം നല്‍കി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി.

അടിസന്തര സാഹചര്യത്തില്‍ മനുഷ്യത്വ പരമായ ഇടപെടല്‍ നടത്തിയ ഹനാനെ ദുബായ് പൊലീസ് അധികൃതര്‍ ആദരിച്ചു.

Top