ഷാര്‍ജയില്‍ ഇന്ത്യക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

deadbody

ഷാര്‍ജ : ഷാര്‍ജയില്‍ ഇന്ത്യക്കാരിയെ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തി. ഗാഫിയ ഏരിയയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് 26കാരിയെ അവശനിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് യുവതിയെ കുവൈത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി.

മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Top