പുതുവത്സരത്തിൽ വാട്സ്‌ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍

watsapp

പുതുവത്സരത്തിന്റെ ആശംസകൾ അറിയിക്കുന്നതിനായി വാട്സ്‌ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍. ഡിസംബര്‍ 31 രാവിലെ 12 മണിമുതല്‍ രാത്രി 11.59 വരെയുള്ള കണക്കാണിത്.

ആകർഷകമായ കൂടുതൽ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ നല്ലൊരു വർഷമായിരുന്നു 2017 എന്നും , വാട്സ്‌ആപ്പ് ഉപയോഗിച്ച് ഏറ്റവും അധികം മെസ്സേജുകൾ അയച്ച ദിവസമാണ് പുതുവർഷത്തിന്റെ ആദ്യ ദിനമെന്നും ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 1400 കോടി സന്ദേശങ്ങളാണ് പുതുവര്‍ഷ ദിനത്തില്‍ അയക്കപ്പെട്ടത്. വീഡിയോ കോള്‍, ലൈവ് ലൊക്കേഷന്‍, ഡിലീറ്റ് ഫോര്‍ എവരിവണ്‍, ഫോട്ടോ സ്റ്റാറ്റസ് തുടങ്ങിയ ഫീച്ചറുകളാണ് 2017ൽ വാട്സ്‌ആപ്പില്‍ ഉൾപ്പെടുത്തിയത്.

ആഗോള തലത്തില്‍ പുതുവര്‍ഷ ദിനത്തില്‍ 7500 കോടി സന്ദേശങ്ങളാണ് അയക്കപ്പെട്ടത്. ഇതില്‍ 1300 കോടി ചിത്രസന്ദേശങ്ങളും 500 കോടി വീഡിയോകളുമാണ്.

എന്നാൽ പുതുവർഷത്തിൽ വാട്സ്‌ആപ്പ് കറച്ചുസമയം പ്രവർത്തന രഹിതമായിരുന്നു. ഈ സമയം ഒഴിവാക്കിയാണ് കമ്പനി കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

Top