Indian Wells Tennis

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നിസില്‍ ടോപ്പ് സീഡുകളായ സെറീന വില്യംസ്, റാഫേല്‍ നദാന്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ ജയത്തോടെ മുന്നേറി. നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാന്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

വനിതാ സിംഗിള്‍സില്‍ ഒന്നാം റാങ്കുകാരി സെറീന 70-ാം റാങ്കുകാരി കത്രീന ബൊണ്ടരെങ്കോയെ അനായാസം മറികടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍ 6-2, 6-2. തുടര്‍ച്ചയായ മൂന്നാം ഇന്ത്യന്‍ വെല്‍സ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫിലിപ്പ് കൊല്‍സ്‌ക്രീബറിനെ തകര്‍ത്തു. 7-5, 7-5 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ വിജയം.

Top