പരാജയം തകര്‍ത്തിട്ടും ഇന്ത്യയെ പുകഴ്ത്താന്‍ മറന്നില്ല; ഓസീസ് നായകന്റെ വാക്കുകള്‍ ഇങ്ങനെ

രാജയത്തിനൊടുവില്‍ അത് സമ്മതിക്കുക എന്നത് എതിര്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഇത്തിരി വിഷമമുള്ള കാര്യമാണ്. പലപ്പോഴും മുട്ടാപ്പോക്ക് ന്യായങ്ങളും ഒഴികഴിവുകളുമാണ് പരാജിതര്‍ നിരത്താറുള്ളത്. എന്നാല്‍ സ്വന്തം മണ്ണില്‍ ഇന്ത്യയോട് ദയനീയമായ പരാജയം ഏറ്റ് വാങ്ങിയിട്ടും ഓസിസ് നായകന്‍ ആ പരാജയത്തെ ന്യായീകരിക്കാതെ രംഗത്തെത്തിയിരിക്കുകയാണ്.

ഞങ്ങള്‍ തോറ്റത് ഏറ്റവും മികച്ച ടീമിനോടാണെന്നും, പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് ഇന്ത്യയാണെന്നും ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ പറഞ്ഞു. സിഡ്‌നി ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോളായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘വിദേശ രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ ജയം നേടുക എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തനിക്കറിയാം. ഇന്ത്യ അത് നേടി. ആദ്യം തന്നെ ക്യാപ്റ്റന്‍ കൊഹ്ലിക്കും, പരിശീലകനും, ടീമംഗങ്ങള്‍ക്കും അഭിനന്ദങ്ങള്‍. വലിയ അധ്വാനം ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിലുണ്ട്. ഇന്ത്യ തന്നെയായിരുന്നു പരമ്പരയ്ക്ക് അര്‍ഹര്‍.’ പെയിന്‍ പറഞ്ഞുനിര്‍ത്തി.

Top