ഇന്ത്യന്‍- തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ മത്സരം ; എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യക്ക് ജയം

indian-team

ന്ത്യയും തായ്‌ലാന്‍ഡ് ക്ലബ്ബായ ബുറിറാമും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യക്ക് ജയം. 2-0 നാണ് ബുറിറാം യുണൈറ്റഡ് എഫ് സി അണ്ടര്‍ 17 ടീമിനെ ഇന്ത്യന്‍ അണ്ടര്‍ 16 ടീം പരാജയപ്പെടുത്തിയത്.

തായ്‌ലാന്‍ഡില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ഭുവനേഷ് 3ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വലയിലാക്കുകയായിരുന്നു. പിന്നീട് 83ാം മിനിറ്റില്‍ രോഹിതാണ് ഇന്ത്യയ്ക്കായി രണ്ടാം ഗോള്‍ നേടിയത്.

ജൂലൈ 17 ന് ബാങ്കോക് ഗ്ലാസ് എഫ് സി അണ്ടര്‍ 17 ടീമുമായാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം.

Top