ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവ്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി. സുപ്രീം കോടതിയാണ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിധിയെ ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ ന്യായീകരിച്ചു. നമ്മള്‍ ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കുകയാണ്. പിന്നെ എന്തു കൊണ്ട് നമുക്ക് അവരുടെ ചാനലുകള്‍ ഉപേക്ഷിച്ചു കൂടാ എന്നു വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റീസ് ചോദിച്ചു.

പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇന്ത്യന്‍ ടിവിചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വിലക്ക് ലാഹോര്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി എത്തിയിരിക്കുന്നത്.

Top