ലഡാക്കില്‍ നിന്ന് ചൈനീസ് സൈനികനെ പിടികൂടി ഇന്ത്യന്‍ സേന

ലേ: ലഡാക്കിലെ ഡംചോക് മേഖലയില്‍ നിന്ന് ചൈനീസ് സൈനികനെ പിടികൂടി ഇന്ത്യന്‍ സുരക്ഷാസേന. ഇയാളില്‍ നിന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ച യാക്കിനെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തി ലംഘനമുണ്ടായെന്നാണ് സംശയിക്കുന്നത്. ആറാം മോട്ടറൈസ്ഡ് ഇന്‍ഫന്ററി ഡിവിഷനില്‍ നിന്നുള്ളയാളാണ് സൈനികന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈനികനെ ചൈനയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

Top