ജിയോ, വോഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍; റിച്ചാര്‍ജ് നിരക്കുകളില്‍ 20 ശതമാനം വര്‍ദ്ധന

യര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ മൊബൈല്‍ കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് വലിയ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ റീചാര്‍ജ് പ്ലാനുകള്‍ക്കും 20 ശതമാനം വരെ വിലവര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികള്‍ വലിയ നഷ്ടത്തില്‍ ആയതിനെ തുടര്‍ന്നാണ് കോളുകളുടേയും ഇന്റര്‍ നെറ്റിന്റേയും നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

എന്നിരുന്നാലും, വരുവാന്‍ പോകുന്ന വിലവര്‍ദ്ധനവ് റീചാര്‍ജ് പ്ലാനുകളുടെ വിലയെ ആശ്രയിച്ചിരിക്കും. അതിനാല്‍, വിലകുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ക്ക് കുറഞ്ഞ വിലവര്‍ദ്ധനവ് വരാനുള്ള സാധ്യതയുണ്ട്. അതേസമയം കൂടുതല്‍ ചിലവേറിയ റീചാര്‍ജ് പ്ലാനുകള്‍ കൂടുതല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

കൂടാതെ സൗജന്യ കോളുകള്‍ക്ക് ഇപ്പോള്‍ 20 ശതമാനം അധിക ചിലവ് വരാം. ഇതിലൂടെ ടെലികോം ഓപ്പറേറ്ററുകള്‍ക്ക് എല്ലാ വില വിഭാഗങ്ങളിലും ഒരേപോലെ വിലവര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിനു അനുകൂലമായ തീരുമാനം സുപ്രീംകോടതി വിധിച്ചതിനെ തുടര്‍ന്നാണ് ടെലികോം സേവനത്തിനുള്ള ഈ വന്‍ വിലക്കയറ്റം.

Top