indian tejas fightget

ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ കരുത്തുതെളിയിച്ച തേജസ് യുദ്ധവിമാനം കടല്‍കടക്കുന്നു. നാലാമത് ബഹ്‌റൈന്‍ അന്താരാഷ എയര്‍ഷോയിലാണ് ഇന്ത്യയുടെ തേജസ് പങ്കെടുക്കുന്നത്.

ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. എയര്‍ഷോക്കായി രണ്ടുവിമാനങ്ങളാണ് ബഹ്‌റൈനിലേക്ക് പോകുന്നത്. ഇത് ആദ്യമായാണ് തേജസ് പുറത്തൊരു വേദിയില്‍ പ്രകടനം നടത്തുന്നത്.

തേജസ് യുദ്ധവിമാനം ബഹ്‌റൈനിലേക്ക് അയക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ജനുവരി 21 മുതല്‍ 23 വരെ സഖീര്‍ എയര്‍ബേസിലാണ് ഷോ നടക്കുക.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാരംഗ് ടീം ധ്രുവ് ഹെലികോപ്റ്ററുകളും ഷോയില്‍ പങ്കെടുക്കും. വിമാനങ്ങളും മറ്റും കഴിഞ്ഞ ദിവസം ബെംഗളൂരില്‍ നിന്ന് തിരിച്ചു.

Top