ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ലാറ

ലോകകപ്പ് നേടാന്‍ എല്ലാ വിധ യോഗ്യതകളും ഉള്ള ടീമാണ് ഇന്ത്യയെന്ന് വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ. ഇന്ത്യക്ക് എല്ലാത്തരത്തിലുള്ള മികവും ഉണ്ട്. അതിനാല്‍ തന്നെ ടീം കപ്പ് ഉയര്‍ത്തിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ഇതിഹാസ താരം പറഞ്ഞു.

‘ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഇന്ത്യയുടേത്. സന്തുലിതമായ ഒരു ടീമാണ് അവര്‍ക്കുള്ളത്. ഇന്ത്യ ശക്തമാണെന്നതില്‍ ഒരു സംശയവുമില്ല. അത് കൊണ്ട് തന്നെ അവരുടെ കിരീടധാരണം ആരെയും ഞെട്ടിക്കില്ല.’ ലാറ പറഞ്ഞു.

ഇംഗ്ലണ്ട് ടീം ലോകകപ്പ് ഫേവറിറ്റുകളാണോയെന്ന കാര്യം തനിക്കറിയില്ലെന്നും എന്നാല്‍ കപ്പ് നേടാന്‍ മുന്‍ നിരയില്‍ത്തന്നെയുള്ള ടീമുകളില്‍ ഒന്നാണ് അവരുടേതെന്നും ലാറ അഭിപ്രായപ്പെടുന്നു. ‘ഏതൊരു ടൂര്‍ണമെന്റായാലും ആതിഥേയരാജ്യങ്ങള്‍ കപ്പ് നേടാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. ഇത്തവണ ഇംഗ്ലണ്ടും അത് കൊണ്ട് തന്നെ സാധ്യതകളില്‍ മുന്നിലുണ്ടെന്നും ലാറ പറഞ്ഞു.

Top