ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമില്‍

സ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ് ടീമിന് പുറത്തുപോയ ശിഖര്‍ ധവാന്‌ പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ ടീം സഹ പരിശീലകന്‍ സഞ്ജയ് ബംഗാര്‍.ഇന്ന് ഇന്ത്യ- ന്യൂസ് ലാന്‍ഡിനെയാണ് നേരിടുന്നത്.

ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് വരുമെന്നും, വിജയ് ശങ്കര്‍ ഇതോടെ ടീമിന്റെ മധ്യനിരയില്‍ കളിക്കുമെന്നുമാണ് ബംഗാര്‍ സൂചന നല്‍കിയത്. ഒപ്പം ധവാന്റെ പരിക്കിന്റെ കാര്യങ്ങള്‍ ടീം മാനേജ്‌മെന്റ് കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും, 10-12 ദിവസത്തിനുള്ളില്‍ ധവാന്‍ പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും ബംഗാര്‍ പറഞ്ഞു.

Top