ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി വിജയ് ശങ്കറെ തിരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിച്ചാണ് പീറ്റേഴ്‌സണ്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സെലക്ടര്‍മാരുടെ ഈ തീരുമാനത്തോട് യോജിക്കാന്‍ കഴിയുന്നില്ലെന്നാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്.

‘ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്ത് കളിക്കാന്‍ അര്‍ഹതയുള്ള പ്രകടനം വിജയ് ശങ്കറിന്റെ ഭാഗത്ത് നിന്ന് കണ്ടിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ നിരവധി ഇതിഹാസ താരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ ശങ്കര്‍ അതില്‍ നിന്നൊക്കെ ഏറെ അകലെയാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. വിജയ് ശങ്കറും, ജാദവും ഇന്ത്യന്‍ ടീമിലെത്തിയത് അവര്‍ക്ക് ബോള്‍ ചെയ്യാന്‍ കൂടി കഴിവുള്ളത് കൊണ്ടാണ്.’ പീറ്റേഴ്‌സണ്‍ പറഞ്ഞുനിര്‍ത്തി.

Top