ടീമില്‍ മാറ്റങ്ങളുണ്ടായേക്കാം എന്നാല്‍ വിജയത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കൊഹ്ലി

ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും വിജയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി നായകന്‍ വീരാട് കൊഹ്ലി. പരമ്പരയില്‍ 21നു മാത്രം മുന്നിലാണെങ്കിലും തങ്ങള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് കൊഹ്‌ലി വ്യക്തമാക്കി. രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ മത്സരത്തില്‍ വിജയത്തിനായി തന്നെയാവും ഇന്ത്യന്‍ ടീം ശ്രമിക്കുന്നതെന്ന് കൊഹ്ലിലി അറിയിച്ചു.

ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും രാജ്യത്തിനു വേണ്ടി വിജയം സ്വന്തമാക്കുന്നത് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നതാണ്. അതിനാല്‍ തന്നെ മത്സരത്തെ സമീപിക്കുന്നതില്‍ വ്യത്യാസം ഒന്നുമുണ്ടാകില്ലെന്നും കൊഹ്ലി പറഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകും അവര്‍ക്ക് അവരുടെ അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാനുള്ള അവസരം കൂടിയാണ് ഇനിയുള്ള മത്സരങ്ങള്‍ എന്നും ഇന്ത്യന്‍ നായകന്‍ സൂചിപ്പിച്ചു. ലോകകപ്പ് വരാനിരിക്കുമ്പോള്‍ ടീമില്‍ ഇടം നേടുവാനുള്ള ആഗ്രഹം ഏവര്‍ക്കും തീര്‍ച്ചയായുമുണ്ടെന്നത് വ്യക്തമാണെന്നും കൊാഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Top