ഇദ്ദേഹമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം; മുന്‍ ഇന്ത്യന്‍ നായകന്‍ പറയുന്നു

രാന്‍ പോകുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം ടീമിലെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് അസറുദ്ദീന്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാരയം പറഞ്ഞത്.

‘ഞാന്‍ ധോണിയെ വളരെയധികം ഇഷ്ടപ്പെടുന്നു. വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായി ഉദിച്ചുയരുക ധോണിയായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും, വിക്കറ്റിന് പിന്നില്‍ നിന്ന് സഹതാരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളും ടീമിന് ഗുണമാകും- അസറുദ്ദീന്‍ പറഞ്ഞു.

മാത്രവുമല്ല ടീമിലെ ബോളര്‍മാര്‍ പലപ്പോളും ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പന്തെറിയാറുള്ളത്. നായകന്‍ വിരാട് കോഹ്ലിയേയും ഫീല്‍ഡിംഗില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാന്‍ ധോണിക്ക് കഴിയും. ഇത് ടീമിന്റെ പ്രകടനത്തില്‍ വലിയ വ്യത്യാസമുണ്ടാക്കും. ധോണി ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്റ്റന്‍ കൂടിയാണെന്നതും ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു.

Top