ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തിരിച്ചെത്തിയെന്നതാണ് ടീം പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയം. പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ദീപക് ഹൂഡയും, കുല്‍ദീപ് യാദവും രവി ബിഷ്‌ണോയിയും ആവേശ്ഖാനും ടീമിലെത്തി.

നേരത്തെ ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബിസിസിഐ നടത്തിയ ശാരീരികക്ഷമതാ പരിശോധനയില്‍ വിജയിച്ചതോടെയാണ് രോഹിത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയത്. തുടഞരമ്പിനേറ്റ പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം രോഹിത്തിന് നഷ്ടമായിരുന്നു. 3 ഏകദിനവും 3 ട്വന്റി 20യുംഅടങ്ങുന്ന പരമ്പര അടുത്തമാസം ആറിന് അഹമ്മദാബാദിലാണ് തുടങ്ങുന്നത്.

ടി 20 ടീം: രോഹിത് ശര്‍മ്മ (നായകന്‍), കെ എല്‍ രാഹുല്‍ (ഉപനായകന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദിപക് ചാഹര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍, രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടര്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേഷ്വര്‍ കുമാര്‍, ആവേശ്ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

എകദിന ടീം : രോഹിത് ശര്‍മ്മ (നായകന്‍), കെ എല്‍ രാഹുല്‍ (ഉപനായകന്‍), വിരാട് കോലി, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹുഡ, ദിപക് ചാഹര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍, വാഷിംഗ്ടര്‍ സുന്ദര്‍, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാന്‍.

Top