മൂന്നാം ടെസ്റ്റിന് മുമ്പ് പേസര്‍ മുകേഷ് കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ടീം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് പേസര്‍ മുകേഷ് കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ടീം. നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ബം?ഗാളിന് വേണ്ടി കളിക്കാന്‍ താരത്തിന് നിര്‍ദ്ദേശം നല്‍കി. എങ്കിലും റാഞ്ചില്‍ നടക്കുന്ന നാലാം ടെസ്റ്റിന് മുമ്പായി മുകേഷ് കുമാര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഫെബ്രുവരി 23 മുതലാണ് നാലാം ടെസ്റ്റ്.

ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റുകള്‍ കളിച്ച മുകേഷ് കുമാര്‍ ഏഴ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ വര്‍ഷമായിരുന്നു മുകേഷ് കുമാറിന്റെ അരങ്ങേറ്റം.ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മുകേഷ് കുമാര്‍ കളിച്ചിരുന്നു. എന്നാല്‍ രണ്ട് ഇന്നിം?ഗ്‌സിലായി ഒരു വിക്കറ്റ് മാത്രമാണ് മുകേഷ് കുമാര്‍ വീഴ്ത്തിയത്. ഷുഹൈബ് ബഷീറിന്റെ വിക്കറ്റാണ് മുകേഷ് കുമാറിന് ലഭിച്ചത്. ബംഗാളും ബിഹാറും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നാളെ ആരംഭിക്കും.

Top