ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ കൊവിഡ് മുക്തനായി; പരിശീലനം ആരംഭിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പരിശീലനം ആരംഭിച്ചു. കൊവിഡിൽ നിന്ന് മുക്തനായ രോഹിത് ശർമ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായാണ് പരിശീലനം ആരംഭിച്ചത്. രവിചന്ദ്ര അശ്വിൻ, ഉമേഷ് യാദവ് എന്നിവരുടെ പന്തുകളിൽ പരിശീലനം നടത്തുന്ന രോഹിതിന്റെ വിഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് പിടിപെട്ടതിനെത്തുടർന്ന് രോഹിത്തിന് നഷ്ടമായിരുന്നു. ടെസ്റ്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രോഹിതിന് രോഗം സ്ഥിരീകരിച്ചത്. ഇത്രയും ദിവസം ഐസൊലേഷനിൽ കഴിഞ്ഞ രോഹിത് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് സന്തോഷം പകരുന്നു. ഇംഗ്ലണ്ടിനെതിരേ മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളിലും ഏകദിനങ്ങളിലുമാണ് ഇന്ത്യ മത്സരിക്കുന്നത്. ജൂലായ് ഏഴിന് നടക്കുന്ന ട്വന്റി 20 മത്സരത്തിലൂടെ പരമ്പര ആരംഭിക്കും.

Top