ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഉള്‍പ്പെടെ 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ടീമിലെ പ്രധാനമാറ്റം. അന്തിമ ഇലവനെ കളിക്ക് തൊട്ടുമുമ്പ് പ്രഖ്യാപിക്കും.

പരുക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരമായാണ് രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുരളി വിജയിനൊപ്പം രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. ഭുവനേശ്വര്‍ കുമാറിനൊപ്പം കുല്‍ദീപ് യാദവും ആദ്യ ടെസ്റ്റ് കളിക്കുന്നില്ല.

ആര്‍ അശ്വിന്‍ ആണ് ടീമിലെ ഏക സ്പിന്നര്‍. പരിചയസമ്പന്നരായ ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉമേഷ് യാദവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ മുന്‍താരം സഹീര്‍ഖാന്‍ നേരത്തെ പിന്തുണ നല്‍കിയിരുന്നു. അഡ്ലെയ്ഡില്‍ പച്ചപ്പുള്ള പിച്ചാണ് ഒരുക്കുകയെന്ന് നേരത്തെ ക്യൂറേറ്റര്‍ വ്യക്തമാക്കിയിരുന്നു.

Top