ഇന്ത്യക്കാരന്റെ വധശിക്ഷ റദ്ദാക്കി കുവൈത്ത് സുപ്രീം കോടതി

കുവൈത്ത്; കൊലപാതക കേസില്‍ പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ പൗരനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യന്‍ പൗരന്‍ തടവിലായത്. മൃതദേഹം കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണു വാക്കു തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നും വിചാരണവേളയില്‍ പ്രതി കോടതിയില്‍ പറഞ്ഞു.

Top