ഇന്ത്യൻ സൂപ്പർ ലീഗ് ; ഇന്ന് മുംബൈ സിറ്റി എഫ്‌സി – ഗോവ പോരാട്ടം

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഗോവയെ നേരിടും.

ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് ശേഷമാണ് മുംബൈ ഗോവയെ നേരിടുന്നത്.രാത്രി എട്ടിനാണ് മൽസരം.

ഒന്നും രണ്ടും സീസണിലെ പിഴവുകൾ അവസാനിപ്പിച്ചാണ് മുംബൈ സിറ്റി എഫ്‌സി കഴിഞ്ഞ തവണ കളം നിറഞ്ഞത്. എന്നാൽ സെമിഫൈനലിൽ പരാജയം നേരിടേണ്ടി വന്നു.

കപ്പടിക്കുക മാത്രം ലക്ഷ്യമാക്കി നാലാം സീസണിൽ ഇറങ്ങിയ മുംബൈയ്ക്ക് ആദ്യ കളിയിൽ തന്നെ അടിപതറി. ഐഎസ്എലിലെ പുതുമുഖക്കാർ, ബെംഗളൂരു എഫ്‌സി 2-0 നാണ് മുംബൈയെ തകർത്തത്.

എന്നാൽ, ഇന്ന് മുംബൈയുടെ എതിരാളികൾ മോശക്കാരല്ല. ഈ സീസണിലെ ആദ്യ വിജയം നേടിയാണ് ഗോവയുടെ വരവ്.

ചെന്നൈയ്ന്‍ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്.എതിര്‍ പ്രതിരോധനിരയെ നിലം പരിശാക്കുന്ന കളിമികവ് അവർക്കുണ്ട്.

അതിനാൽ ഇരുവരും നേർക്കുനേർ വരുന്ന പോരാട്ടം മികച്ചതാകുമെന്ന പ്രതീക്ഷവയ്ക്കുന്നു ആരാധകർ.

Top