ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മുംബൈ സിറ്റി ഇന്ന് ചെന്നൈയിന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മുംബൈ സിറ്റി ചെന്നൈയിനെ നേരിടും. മുംബൈ മറീന അരീനയിലാണ് മത്സരം നടക്കുന്നത്.

മികച്ച ഫോമിലുള്ള മുംബൈ സിറ്റി അവരുടെ ഫോം തുടരാന്‍ തന്നെയാകും ഇന്നും ശ്രമിക്കുക. അവസാന അഞ്ചു മത്സരങ്ങള്‍ വിജയിച്ച ടീമാണ് മുംബൈ സിറ്റി. അവസാന മത്സരത്തില്‍ 42 എന്ന സ്‌കോറിന് ഡെല്‍ഹിയെയാണ് മുംബൈ തകര്‍ത്തത്. മുംബൈയും ചെന്നൈയിനും ഈ സീസണില്‍ ചെന്നൈയിന്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബൈ സിറ്റിക്കായിരുന്നു.

മറുവശത്ത് ചെന്നൈയിന്‍ വളരെ മോശം ഫോമിലാണ് ഉള്ളത്. അവസാന മത്സരത്തില്‍ എ ടി കെയോട് തോറ്റാണ് ചെന്നൈയിന്‍ വരുന്നത്. സീസണില്‍ പകുതിയില്‍ അധികം പിന്നിടുമ്പോഴും അഞ്ച് പോയംറ്റ് മാത്രമെ ചെന്നൈയിനുള്ളൂ.

Top