ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 29ന് തുടക്കം

isl

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 29ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ എടികെകേരള ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തോടെയാണ് 2018- 19 സീസണിലെ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഇത്തവണ ഉള്ളത്. യുഎഇയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപടക്കം നടക്കുന്നതിനാല്‍ മൂന്ന് ബ്രേക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീസണിന്റെ ആദ്യ പകുതിക്കുള്ള ഫിക്‌സ്ചറുകളാണ് പുറത്തു വിട്ടിരിക്കുന്നത്. 2019ലെ ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. രാത്രി 7.30 മുതലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്.

Top