എ.ടി.കെ. യെ നയിക്കാന്‍ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ലോപസ് ഹെബാസ് എത്തുന്നു

കൊല്‍ക്കത്ത ടീമായ എ.ടി.കെ. യെ നയിക്കാന്‍ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ലോപസ് ഹെബാസ് ടീമില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കഴിഞ്ഞ രണ്ടു സീസണുകളില്‍ മോശം പ്രകടനം കാഴ്ച വെച്ച ടീമിനെ മികച്ചതാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ ശ്രമം . ഇതിന്റെ ഭാഗമായാണ് ടീമിനെ നയിക്കാന്‍ ഹെബാസാനിനെ ടീമില്‍ എത്തിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത ഫുട്ബോളിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മികച്ച ടീമിനെ ആവശ്യമായതിനാല്‍ അതിനനുസരിച്ചുള്ള ടീമിനെ ഒരുക്കാനും മാനേജ്മെന്റിനായിട്ടുണ്ട്.

Top