ഇന്ത്യന്‍ സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ് ; ചെന്നൈയിന്‍ എഫ്.സി ഐസോളിനെ നേരിടും

chennain-fc-vs-

ഭുവനേശ്വര്‍: ഐ.എസ്.എല്‍, ഐ ലീഗ് ടൂര്‍ണമന്റെില്‍നിന്നുള്ള എട്ടു ടീമുകള്‍ മത്സരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ കപ്പിന് ശനിയാഴ്ച തുടക്കമാകും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങല്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയും മുന്‍ ഐ ലീഗ് ജേതാക്കളായ ഐസോളും തമ്മില്‍ ഏറ്റമുട്ടും.

കേരളത്തില്‍നിന്നുള്ള ഗോകുലം കേരളക്ക് ഏപ്രില്‍ ഒന്നിന് ബംഗളൂരുവിനെതിരെയും കേരള ബ്ലാസ്‌റ്റേഴ്‌സിന് ആറിന് നെരോക്ക എഫ്.സിക്കെതിരെയുമാണ് മത്സരങ്ങള്‍ നടക്കുന്നത്. നോക്കൗട്ട് മത്സരങ്ങളായതിനാല്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമന്റെില്‍നിന്ന് പുറത്താവും.

Top