ബ്രിട്ടണിലെ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ്, പ്രതിസന്ധിയിലായി ഇന്ത്യൻ വിദ്യാർത്ഥികൾ

ണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികളെ കുടുക്കി. ബ്രിട്ടണിൽ നിന്നുള്ള മുഴുവൻ വിമാന സർവീസുകളും റദ്ദാക്കിയതോടെ ക്രിസ്തുമസ്-പുതുവത്സര വേളയിൽ നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റെടുത്ത നിരവധി വിദ്യാർഥികളാണ് ബ്രിട്ടണിൽ കുടുങ്ങിയത്.

വിമാന സർവീസ് റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനും തിരിച്ച് ബ്രിട്ടണിലേക്ക് വരാനുമുള്ള ഇന്ത്യൻ വിദ്യാർഥികൾ ഏറെ ആശങ്കയിലാണെന്ന് യു.കെയിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിനിധി ഗ്രൂപ്പായ എൻ.ഐ.എസ്.എ.യു അധ്യക്ഷ സനം അറോറ പറഞ്ഞു. പി.സി.ആർ പരിശോധനയിലൂടെ പുതിയ വൈറസ് വകഭേദത്തെ തിരിച്ചറിയാൻ സാധിക്കുമോയെന്ന് ആശയക്കുഴപ്പമുണ്ടെന്നും അറോറ പറഞ്ഞു.

Top