ഇമിഗ്രേഷന്‍ തട്ടിപ്പ് ; അമേരിക്കയില്‍ അറസ്റ്റിലായ 90 പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും

വാഷിംഗ്ടണ്‍ : ഇമിഗ്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ 90 പേരില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളും. വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കിയാണ് ഇവരെ കെണിയിലാക്കിയത്.

തട്ടിപ്പുകാരെ കുടുക്കാന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് മിഷിഗനില്‍ സ്ഥാപിച്ച ഫാമിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നവരാണു പിടിയിലായത്. വ്യാജ യൂണിവേഴ്‌സിറ്റിയില്‍നിന്നു രേഖകള്‍ സമ്പാദിച്ച് ക്ലാസില്‍ പോകാതെ സ്റ്റുഡന്റ് വീസ നീട്ടിവാങ്ങി അമേരിക്കയില്‍ തങ്ങാന്‍ ശ്രമിച്ചെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം.

Top