കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിവയ്പില്‍ ഗുരുതര പരിക്ക്

ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.

തെലുങ്കാന സ്വദേശി മുബീന്‍ അഹമ്മദിനാണ് (26) വെടിയേറ്റത്. വിദ്യാര്‍ഥിയായ മുബീന്‍ പാര്‍ടൈം ജോലിചെയ്യുന്ന ഷോപ്പില്‍ വച്ചാണ് വെടിയേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കടയിലേക്കുവന്ന അക്രമികള്‍ മുബീനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സംഘര്‍ഷത്തിനിടെ വെടിവയ്ക്കുകയുമായിരുന്നു. മുബീന്റെ വയറിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Top