തുടർച്ചയായി വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഹരി വിപണി

ന്നും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി. തുടർച്ചയായ ആറാമത്തെ സെഷനിൽ ബെഞ്ച്മാർക്ക് സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 133 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 47,746 ലെത്തി. സൂചിക യഥാക്രമം 47,808, 47,358 എന്നിങ്ങനെയായിരുന്നു ഇൻട്രാ ഡേയിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ നില. വിശാലമായ നിഫ്റ്റി 50 സൂചിക 13,981 ൽ വ്യാപാര സെഷൻ അവസാനിപ്പിച്ചു.

ഇൻട്രാ ഡേയിൽ 14,000 മാർക്ക് നേടുന്നതിനായി സൂചിക അടുത്തെത്തിയെങ്കിലും 13,997 എന്ന ഉയർന്ന നിരക്ക് വരെയെ എത്തിയൊള്ളൂ. 30 സെൻസെക്സ് ഘടകങ്ങളിൽ 18 എണ്ണം നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. അൾട്രടെക് സിമൻറ് (4% ഉയർന്നു) സെൻസെക്സിൽ മികച്ച പ്രകടനം നടത്തി.

Top