ആഗോളതലത്തിൽ ഉണ്ടായ സ്വാധീനം ബാധിച്ച് ഇന്ത്യൻ ഓഹരി വിപണി

Stock-Market-Hours-Today

ബ്രിട്ടനിൽ കോവിഡ് പ്രതിസന്ധി രൂക്ഷം. യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു. സെൻസെക്സിലും നിഫ്റ്റിയിലും വൻ ഇടിവ് രേഖപ്പെടുത്തി. ലാഭ ബുക്കിംഗ് പിടിമുറുക്കിയതോടെ ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് കടുത്ത സമ്മർദ്ദത്തിലേക്ക് വീണു. കൂടാതെ, ഏഷ്യൻ, യൂറോപ്യൻ ഓഹരികളിൽ ആഗോളതലത്തിലുള്ള സ്വാധീനം മൂലമുണ്ടായ പരിഭ്രാന്തി വിൽപ്പനയും ഇന്ത്യൻ വിപണികൾക്ക് വ്യാപാരത്തകർച്ച സമ്മാനിച്ചു. ഇൻട്രാ-ഡേ ട്രേഡിൽ, ബിഎസ്ഇ സെൻസെക്സ് 45,000 മാർക്കിന് താഴേക്ക് പോയി, 2,037 പോയിന്റ് ഇടിഞ്ഞ് 44,923 ലെവലിലേക്ക് സെൻസെക്സ് എത്തി.

നിഫ്റ്റി 600 പോയിന്റിൽ ഇടിഞ്ഞ് 13,131 മാർക്കിലെത്തി. ദിവസത്തെ ഉയർന്ന നിലവാരത്തെ അടിസ്ഥാനമാക്കി, സെൻസെക്സ് സൂചിക 2,133 പോയിന്റ് ഇടിഞ്ഞ് 2020 ഏപ്രിലിനുശേഷമുളള ഏറ്റവും വലിയ ഇൻട്രാ-ഡേ ഇടിവിന് സാക്ഷിയായി. നിഫ്റ്റി സൂചികയ്ക്ക് 646 പോയിന്റ് ഇടിവുണ്ടായി. സെൻസെക്സ് സൂചികയിലെ 30 ഘടകങ്ങളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎൻജിസി ഓഹരികൾ 9 ശതമാനം ഇടിഞ്ഞു. ഇൻഡസ് ഇൻഡ് ബാങ്കും മഹീന്ദ്രയും 7 ശതമാനം വീതം ഇടിഞ്ഞു, എസ്ബിഐ (6 ശതമാനം ഇടിവ്) എന്നിവയാണ് സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടം ഏറ്റുവാങ്ങിയ ഓഹരികൾ.

Top