Indian Springfield Motorcycle Launched

ആഡംബര ക്രൂസര്‍ ബൈക്ക് നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ‘ഇന്ത്യന്‍’ വിപണിയിലെത്തിച്ച മോഡലാണ് സ്പ്രിംഗ്ഫീല്‍ഡ്. ഇന്ത്യയില്‍ 26 ലക്ഷം രൂപയാണ് സ്പ്രിംഗ് ഫീല്‍ഡിന്റെ എക്‌സ്‌ഷോറൂം വില.

രൂപകല്പനയിലും പെര്‍ഫോമന്‍സിലും നിറഞ്ഞു തുളുമ്പുന്ന ആഢ്യത്വമാണ് സ്പ്രിംഗ് ഫീല്‍ഡിന്റെ പ്രധാന മികവ്. മികച്ച കരുത്തുള്ള, 1811 സി.സി എന്‍ജിനാണുള്ളത്.

ഗിയറുകള്‍ ആറ്. 388 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇന്ധനടാങ്കില്‍ 21 ലിറ്റര്‍ പെട്രോള്‍ നിറയും. ചുവപ്പ്, തണ്ടര്‍ ബ്‌ളാക്ക് കളര്‍ ഷെയ്ഡുകളില്‍ സ്പ്രിംഗ് ഫീല്‍ഡ് ലഭിക്കും.

Top